Ramachandran Puttumanoor
രാമചന്ദ്രന്‍ പുറ്റുമാനൂര്‍
1967ല്‍ എറണാകുളം ജില്ലയിലെ വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലുള്ള പുറ്റുമാനൂര്‍ കരയില്‍ ജനനം. വിദ്യാഭ്യാസം: ഇലക്ട്രിക് എഞ്ചിനിയറിംഗ് ഐ.ടി.സിയില്‍ ബിരുദം. വര്‍ണ്ണിഭ ത്രൈമാസിക അസോസിയേറ്റ് എഡിറ്റര്‍, ബാലമാസികകളുടെ എഡിറ്റോറിയല്‍ ബോര്‍ഡംഗം, തിരുവാങ്കുളം പബ്ലിക് ലൈബ്രറി തൂലിക കലാസാഹിത്യവേദി സെക്രട്ടറി, ടി.എന്‍.വി. സ്മാരക കലാസാഹിത്യവേദി സെക്രട്ടറി, എറണാകുളം കേരള കാവ്യസാഹിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി, കൊടുങ്ങല്ലൂര്‍ ബാലസാഹിത്യ സമിതി ഭരണനിര്‍വ്വഹക അംഗം, തിരുവനന്തപുരം ബാലസാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കോട്ടയം സാഹിത്യവേദിയുടെ എറണാകുളം ജില്ലാ കമ്മിറ്റി, മുവ്വാറ്റുപുഴ സാഹിതിസംഗമം കമ്മിറ്റി എന്നിവയില്‍ അംഗമാണ്. ധാരാളം ബാലസാഹിത്യ കൃതികളുടെ രചയിതാവ്.
Pattupaadum thatha
കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പുസ്തകമാണിത്. പാട്ട് പാടും തത്തയുടെ, കുട്ടിയാനയുടെ, ജിണ്ടന്റെ, കിണ്ടന്റെ, ഉണ്ടക്കണ്ണന്‍ കുഴിയില്‍ വീണതിന്റെ, ചങ്ങാതിയെ രക്ഷിക്കുന്നതിന്റെ രസകരമായ കഥകള്‍. കഥകളില്‍ ഒളിഞ്ഞിരിക്കുന്ന നന്മയുടെ, അറിവിന്റെ, അലിവിന്റെ, ഉത്സാഹത്തിന്റെ, പ്രചോദനത്തിന്റെ നുറുങ്ങുകള്‍...